മോൻസന്‍റെ കൂട്ടുകാര്‍ ആരൊക്കെ?; ഇനി തെളിയാന്‍ എന്തൊക്കെയുണ്ട്?

Counter-Point
SHARE

മോന്‍സന്‍ മാവുങ്കലിനെ കേരളത്തിന് പൂര്‍ണമായും മനസിലായിക്കഴിഞ്ഞോ? തട്ടിപ്പിന്റെ ആഴം, അതിലെ കൂട്ടാളികള്‍ ആരൊക്കെ എന്ന് എപ്പോള്‍ തെളിയും? അല്‍പംകൂടി കാക്കണമെന്നാണ് പുറത്തുവരുന്ന ഓരോ വിവരവും സ്ഥിരീകരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ മോന്‍സന്‍ പറയുന്നത് ഇങ്ങനെ. ബാങ്കിലാകെ ഉള്ളത് 200 രൂപ. ബാക്കിയെല്ലാം ധൂര്‍ത്തടിച്ച് തീര്‍ത്തു. നൂറ് രാജ്യങ്ങള്‍ കണ്ടെന്ന് അവകാശപ്പെട്ട മോന്‍സന് ഒരു പാസ്പോര്‍ട്ടുപോലുമില്ല എന്നതും കേരളം ഇന്ന് കേട്ടു. എല്ലാം തള്ളായിരുന്നുവത്രേ. രാഷ്ട്രീയക്കാര്‍ ഇതിലും വലുത് എന്തൊക്കെ പറയുന്നുവെന്നും പോലീസിനോട് മോന്‍സന്‍. മോന്‍സെതിരെ നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനിടെ മോന്‍സനൊപ്പം ചിത്രങ്ങളില്‍ കണ്ടതിന് പിന്നാലെ ചില ഉത്തരവുവഴിയും വിവാദത്തില്‍പ്പെട്ട മുന്‍ പൊലീസ് മേധാവി കെഎംആര്‍എല്‍ എംഡി സ്ഥാനത്തുനിന്ന് അവധിയില്‍ പോകുന്നതും ഇന്ന് കണ്ടു. അപ്പോള്‍ തെളിയാനെന്തൊക്കെ? തട്ടിപ്പില്‍ മോന്‍സ് എത്ര കൂട്ടുകാര്‍? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...