കോൺഗ്രസിനെ ഇല്ലാതാക്കാന്‍ സിപിഎം വർഗീയതയെ കൂട്ടുപിടിക്കുന്നോ..? ‍‍‍‍‍‍

counter-point
SHARE

കേരളത്തിലെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചെന്ന് ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍റെ പാര്‍ട്ടി കോട്ടയം നഗരസഭയില്‍ അതേ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണത്തെ അട്ടിമറിച്ചു. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. അഴിമതിയും കെടുകാര്യസ്ഥതയുമാണ്  നഗരസഭാധ്യക്ഷയ്ത്തെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ വാദങ്ങള്‍. ഒമ്പത് മാസം പ്രായമുള്ള ഭരണസമിതിക്ക് പ്രവര്‍ത്തിച്ചുതുടങ്ങാനാവും മുമ്പേ അട്ടിമറിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോട്ടയം ജില്ലയിലെ തന്നെ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് ഭരണത്തെ ഇടതുമുന്നണി അട്ടിമറിച്ചത് എസ്ഡിപിഐ പിന്തുണയോടെയായിരുന്നു.   കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ കൂട്ടുപിടിക്കുകയാണ് സിപിഎമ്മെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, 

MORE IN COUNTER POINT
SHOW MORE
Loading...
Loading...