വര്‍ഗീയപ്രചാരണം തടയാന്‍ എന്താണ് സർക്കാരിന് തടസം?

cp-sept-narco
SHARE

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ചു ദിവസം. കേരളത്തില്‍ ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിട്ട് രണ്ടു ദിവസം. താരതമ്യേന അടുത്തിടെ പ്രചാരം നേടിയ ക്ലബ് ഹൗസിലും വര്‍ഗീയപ്രചാരണവും തീവ്രവാദചര്‍ച്ചകളും സജീവമാണെന്നു പൊലീസും കണ്ടെത്തിയിരിക്കുന്നു. എന്തു നടപടിയുണ്ടായി? എന്താണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കര്‍ശനനടപടി. കേരളത്തിന്റെ മതസാമുദായികാന്തരീക്ഷത്തെ മുറിപ്പെടുത്തുന്ന വര്‍ഗീയപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടു മുന്നോട്ടു പോകുമ്പോള്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്? വര്‍ഗീയപ്രചാരണം തടയാന്‍ എന്താണ് തടസം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...