പീഡന പരാതി ഒതുക്കാൻ ഇടപെട്ട് ശശീന്ദ്രൻ; മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയോ?

cp-20
SHARE

സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടൽ. പരാതിക്കാരിയുടെ അച്ഛനെ ഫോണില്‍ വിളിച്ച് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രിയുടെ ഫോണ്‍ സംഭാഷണം. കൊല്ലം കുണ്ടറയിലെ എൻസിപി നേതാവ് ജി. പത്മാകരനെതിരായ പരാതിയിലാണ് മന്ത്രി ഇടപെട്ടത്. . ജൂൺ 28 നാണ് ബിജെപി പ്രവർത്തകയായ യുവതി കുണ്ടറ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാര്‍ച്ചില്‍ കയ്യില്‍ കടന്നുപിടിച്ചു. ബിജെപിയില്‍ ചേര്‍ന്നത് പണത്തിനുവേണ്ടിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ചെന്നുമാണ് പത്മാകരനെതിരെയുള്ള പരാതി. പീഡന പരാതിയെന്ന് അറിയാതെയാണ് ഇടപെട്ടതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു.  പീഡനപരാതി ഒതുക്കാന്‍ ഇടപെട്ടെങ്കില്‍ മന്ത്രി സ്ഥാനത്തു തുടരുന്നതു ശരിയോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...