നഷ്ടം കിറ്റെക്സിനോ കേരളത്തിനോ?; പാപഭാരം സര്‍ക്കാരിനോ?

cp-n
SHARE

കേരളത്തിലെ ജനപ്രതിനിധികള്‍ ചേര്‍ന്ന് ഒരു വ്യവസായിയെ സംസ്ഥാനത്തു നിന്ന് ആട്ടിയോടിച്ചു. അതുവഴി കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് കിട്ടാമായിരുന്ന തൊഴിലവസരവും. വലിയ ആരോപണമാണ് കിറ്റക്സ് എം.ഡി സാബു എം.ജേക്കബ് ജനപ്രതിനിധികള്‍ക്കെതിരെ ഉയര്‍ത്തുന്നത്. തെലങ്കാനയിലോ കര്‍ണ്ണാടകയിലോ എവിടെ വേണമെങ്കിലും ബിസിനസ് ആവാം, കേരളത്തില്‍ പറ്റില്ല. കിറ്റെക്സ് അപാരല്‍ പാര്‍ക്ക് കേരളത്തിന് നഷ്ടമായതിന്‍റെ പാപഭാരം സംസ്ഥാന സര്‍ക്കാരിനോ എംഎല്‍എമാര്‍ക്കോ ആണോ.? വ്യവസായ സൗഹൃദ സംസ്ഥാന പട്ടികയില്‍ മുകളിലെത്താനുള്ള കേരളത്തിന്‍റെ ശ്രമത്തെ കിറ്റെക്സ് വിവാദം എങ്ങനെ സ്വാധീനിക്കും ? സാബു എം ജേക്കബ് തൊടുത്തുവിട്ട അസ്ത്രം വ്യാവസായിക കേരളത്തിന്‍റെ അടിവേരിളക്കുന്നതാകുമോ. നിക്ഷേപകര്‍ കേരളത്തില്‍ നിന്ന് പറന്നകലുമോ.. നഷ്ടം കിറ്റെക്സിനോ,കേരളത്തിനോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...