മരണക്കളി: കുട്ടികൾ കളിക്കണോ ഫ്രീ ഫയർ?; ദുരന്തങ്ങളിലേക്ക് പോകണോ..?

cp
SHARE

ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിം ലോകമാകെ വലിയ പ്രചാരം നേടിക്കഴിഞ്ഞു. പബ്ജി ഇല്ലാതായതോടെ എട്ടുകോടി ആക്ടീവ് യൂസേഴ്സ് ഉണ്ട് ഫ്രീഫയറിനെന്നാണ് കണക്ക്. നിയമപരമായി വിലക്കില്ല ഗെയിമിന്. പക്ഷെ പലയിടത്തുമെന്നപോലെ നമ്മുടെ നാട്ടിലും ഈ ഗെയിം കുടുംബങ്ങളെ കണ്ണീരില്‍ മുക്കുകയാണ്. കുട്ടികള്‍ ഗെയിം കളിക്കുന്നതും അത് വലിയൊരു ആസക്തിയായി മാറി പ്രശ്നങ്ങളിലേക്ക് പോകുന്നതും ഒടുവില്‍ ജീവനൊടുക്കുന്നതുവരെയാണ് ദയനീയകാഴ്ച. ഗെയിമില്‍ മുന്നേറാന്‍ പണം വേണം. വീട്ടിലത് ചോദിക്കുമ്പോള്‍ കിട്ടുന്നില്ല. അതുണ്ടാക്കുന്ന സമ്മര്‍ദം ഒരു വശത്ത്. വലിയ തുക സ്വന്തം അക്കൗണ്ടില്‍നിന്ന് പോയെന്ന് പരാതിപ്പെട്ട് ഒടുവില്‍ നോക്കുമ്പോള്‍ പ്രതി സ്വന്തം മകനാണെനന് തിരിച്ചറിയുന്ന അവസ്ഥയും നമ്മള്‍ കണ്ടു ഈ ദിവസങ്ങളില്‍. പണംകൊടുത്ത് ആയുധങ്ങള്‍ വാങ്ങി ഗെയിമില്‍ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്ന സംഘങ്ങളും സജീവമാണ്. ഫ്രീ ഫയറിനെതിരെയല്ല. പക്ഷെ നമ്മുടെ കുട്ടികള്‍ ഇത് കളിച്ച് ദുരന്തങ്ങളിലേക്ക് പോകണോയെന്നതാണ് ചോദ്യം. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...