മനുഷ്യമൃഗങ്ങളുടെ ഇരകളായി കുഞ്ഞുങ്ങള്‍‍; പ്രതികളെ പാർട്ടികള്‍ സംരക്ഷിക്കുന്നോ?

cp
SHARE

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുമാത്രമുള്ള ഒരു കുട്ടിക്കുണ്ടായത് പറഞ്ഞുമനസിലാക്കിക്കാന്‍ പറ്റാത്ത ദുരിതവും അന്ത്യവുമാണ്. ജീവിച്ചിരുന്ന കേവലം ആറ് വര്‍ഷത്തില്‍ പകുതിയിലും അവള്‍ ഒരു വൈകൃത മനസിന്റെ ക്രൂരതകള്‍ക്ക് ഇരയായി. അറിഞ്ഞിട്ടുപോലുമുണ്ടാകില്ല എന്താണ് തന്റെ മേല്‍ ആ മനുഷ്യന്‍ ചെയ്യുന്നത് എന്ന്. ഒടുവില്‍ ജീവനോടെ കെട്ടിത്തൂക്കുന്നതിനിടയില്‍ ആ കുഞ്ഞ് ഒരുവട്ടം കണ്ണുതുറന്നുനോക്കിയെന്നാണ് നമ്മളെല്ലാം നടുക്കത്തോടെ കേട്ടത്. ഇപ്പോള്‍ നമ്മള്‍ കണ്ടത് ആ പ്രതിയെ സിപിഎമ്മും ഡിവൈഎഫ്ഐയും സംരക്ഷിക്കുന്നു എന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളാണ്. വണ്ടിപ്പെരിയാറിലെ പ്രതി ഡിവൈഎഫ്ഐക്കാരനാണെങ്കില്‍ മൂവാറ്റുപുഴ പോക്സോ കേസിലെ യൂത്ത് കോണ്‍ഗ്രസുകാരനെ സംരക്ഷിക്കുന്നത് ആരെന്ന മറുചോദ്യം രാഷ്ട്രീയമായി ഉണ്ട്. അത് നടക്കട്ടെ, നമ്മുടെ പ്രശ്നം ആ പോരല്ല. കോവിഡ് കാലത്ത് നമ്മുടെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. അപരിചിതനായ ക്രിമിനലല്ല അവര്‍. അടുത്തറിയുന്ന മനുഷ്യമൃഗങ്ങളാണ്. ഇതാരുടെയെങ്കിലും പ്രശ്നമോ മുന്‍ഗണനയോ ആണോ നമ്മുടെ കേരളത്തില്‍?

MORE IN COUNTER POINT
SHOW MORE
Loading...
Loading...