കള്ളക്കടത്തിന് ലൈക്കടിക്കുന്നത് ആര് ? സിപിഎം പ്രതിരോധത്തിലോ ?

counter-point-gold
SHARE

കരിപ്പൂര്‍ കള്ളക്കടത്തില്‍ കസ്റ്റംസ് തിരയുന്ന  അര്‍ജുന്‍ ആയങ്കിയുടെ സിപിഎം ബന്ധം രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. സ്വര്‍ണ്ണക്കടത്തും ലഹരികടത്തും സിപിഎമ്മിന് പണം സ്വരൂപിക്കാനുള്ള വഴികളാണെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം ഈ ഇടപാടില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.  സിപിഎം നേതാക്കളുടെ കള്ളക്കടത്ത് ബന്ധം മൂലമാണ് കരിപ്പൂരില്‍ കസ്റ്റംസുമായി പോലീസ് സഹകരിക്കാത്തതെന്ന് ബിെജപിയും പറയുന്നു. ഏതായാലും കള്ളക്കടത്ത് സംഘം നിസ്സാരക്കാരല്ലെന്ന് ഉറപ്പ്. പൊലീസ് പരിശോധനകള്‍ കര്‍ശനമായ കാലത്ത് ഒരു പരിശോധനയിലും ഉള്‍പ്പെടാതെ യാത്ര ചെയ്യാനും പരസ്യമായി ഏറ്റമുട്ടിയിട്ടും നിയമപാലകരുടെ പിടിയലകപ്പെടാതിരിക്കാനും ഇവര്‍ക്ക് കഴിഞ്ഞു. കേരളം കള്ളക്കടത്തുകാരുടെ ഇഷ്ടലക്ഷ്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന പത്ത് വിമാനത്താവളങ്ങളില്‍ മൂന്നെണ്ണവും കേരളത്തിലാണെന്ന് ധനമന്ത്രാലയം രാജ്യസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, കള്ളക്കടത്തിന് ലൈക്കടിക്കുന്നത് ആര് ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...