പോരും വെല്ലുവിളിയും തുടരുന്നു; ഈ പോർവിളി രാഷ്ട്രീയം ഗുണകരമോ?

pinarayi-vijayan
SHARE

കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്‍റിനെതി്രെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെട്ടി്ട്ടുള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് പറഞ്ഞത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. പിണറായി വിജയനും കെ.സുധാകരനും നടത്തിയ വ്യക്തിപരമായ കടന്നാക്രമങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നതിനെയും പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്ന്  പിണറായിയുമായുള്ള പോര് തുടരുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരന്‍ വീണ്ടും തലക്കെട്ടുകളില്‍ ഇടംപിടിച്ചു.  മാധ്യമങ്ങള്‍ ചോദിച്ച് പറയിച്ചതല്ല, ഫേസ് ബുക്ക് പോസ്റ്റിലൂടെ സ്വയമാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത.് ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ടു അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായ കീഴ്്പ്പെടുത്തുക തന്നെ ചെയ്യുമെന്ന് പറഞ്ഞ് തുടങ്ങിയ കെപിസിസി പ്രസിഡന്‍റ്  പിണറായി വിജയനെതിരെ നിശിതമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, പോര്‍വിളി രാഷ്ട്രീയം ഗുണകരമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...