എല്ലാം ഉദ്യോഗസ്ഥരുടെ പഴിയോ..? രാഷ്ട്രീയ നേതൃത്വത്തിന് ഒഴിയാനാവുമോ..?

Counter-Point-11-06
SHARE

കേരളത്തിലെ സംരക്ഷിത മരങ്ങള്‍ ഇഷ്ടം പോലെ മുറിക്കാമെന്ന് ഒരു ഉത്തരവ് ഇറങ്ങുന്നു.  പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയിലെ ഹൈക്കോടതി ഇടപെടലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും മൂലം  ഈ ഉത്തരവ് വേണ്ടവിധം നടപ്പായില്ല.  അപ്പോള്‍ മുൻപില്ലാത്തവിധം, കഴി​ഞ്ഞ  ഒക്ടോബറില്‍  ഭീഷണിയുടെ സ്വരമുള്ള ഒരു  സർക്കാർ ഉത്തരവ് ഇറങ്ങുന്നു.  മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും എന്നു   ഇതില്‍ ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ നിശബ്ദരായതോടെ സംസ്ഥാനത്ത് വനംമാഫിയ അഴിഞ്ഞാടി. കോടികള്‍ വില വരുന്ന മരങ്ങള്‍ നിര്‍ബാധം മുറിച്ചു കടത്തി. വനംമാഫിയക്കു വേണ്ടി ഇറക്കിയ ഉത്തരവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്ന ഉത്തരവിന്‍റെ ഉത്തരവാദിത്തില്‍ നിന്ന് പക്ഷേ രാഷ്ട്രീയ നേതൃത്വം ഒഴിഞ്ഞു മാറുകയാണ്. കര്‍ഷകരെ സഹായിക്കാനായിരുന്നു ഉത്തരവെന്ന് അന്നത്തെ റവന്യൂ മന്ത്രി പറയുമ്പോള്‍ ഫെബ്രുവരിയില്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നതാണെന്ന് അന്നത്തെ വനം മന്ത്രി പറയുന്നു.  അരനൂറ്റാണ്ടിലേറെയായി നിലവിലുള്ള നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, വനംമാഫിയക്കു വേണ്ടി മുട്ടിലിഴ‍ഞ്ഞത് ആര്..?

MORE IN COUNTER POINT
SHOW MORE
Loading...
Loading...