വിജയിക്കുമെന്ന യുഡിഎഫ് വിശ്വാസം വോട്ട് കച്ചവടത്തിന്റെ ബലത്തിലായിരുന്നോ? കേരളത്തില്‍ വോട്ടുകച്ചവടം നടന്നോ?

counter-point
SHARE

യുഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെ‌പിയുമായി വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയിക്കുമെന്ന യുഡിഎഫിന്റെ  ആത്മവിശ്വാസം ഈ കച്ചവടത്തിന്റെ ബലത്തിലായിരുന്നു. ബിജെപിക്ക്  4.28 ലക്ഷം വോട്ടുകളാണ് കുറഞ്ഞത്.  ഇത് പ്രതിഫലിച്ചത് യുഡിഎഫിന്റെ വോട്ടു വര്‍ധനയിലാണ്.  പാലാ, തൃപ്പൂണിത്തുറ, കുണ്ടറ തുടങ്ങി പത്ത് മണ്ഡലങ്ങളിലെ യുഡിഎഫ് ജയം ബിജെപി സഹായംകൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.  ജനപിന്തുണ നഷ്ടമാകുന്നതിന്റെ കാരണങ്ങള്‍ ബിജെപി നേതൃത്വം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി. പാര്‍ട്ടി വിശ്വാസികളെ കാട്ടി വോട്ട് മറിച്ചതില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു . കൗണ്ടര്‍പോയിന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തില്‍ പരസ്യമായ വോട്ടുകച്ചവടം നടന്നോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...