കുതിക്കുന്ന കോവിഡ്; നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കണോ..?

counter-second-wave
SHARE

മഹാമാരിയുടെ രണ്ടാം തരംഗം മിന്നല്‍ വേഗത്തില്‍ രാജ്യത്തെ കീഴടക്കുകയാണ്. ഇന്നലെ 1,84,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതോടെ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. സിബിഎസ്ഇ  പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാംക്ലാസ് പരീക്ഷ മാറ്റിവച്ചു. സംസ്ഥാനവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും എസ്എസ്എല്‍സി പരീക്ഷ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്ത് ഇന്ന് 8,778 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ന് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.  കോവിഡ് രണ്ടാം വരവിനെ നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമോ ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...