അരി തിരിച്ചടിച്ചോ..? കിറ്റ് നല്‍കിയാല്‍ വോട്ടുമറിയുമോ..?

cp
SHARE

കിറ്റും അരിയും വിതരണം ചെയ്യുന്നതില്‍ നാടകീയമായുണ്ടായ അനിശ്ചിതത്വം അവസാനിച്ചു. അരി വിതരണത്തിന് തടസംനിന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഇന്ന് റദ്ദാക്കി.  അരി നല്‍കാനുള്ള  തീരുമാനം നേരത്തെ എടുത്തതാണെന്ന സര്‍ക്കാര്‍ വാദംതന്നെ ജയിച്ചു. പക്ഷെ, അരിക്കാര്യം പറഞ്ഞ് വോട്ടുപിടിക്കരുതെന്നും കോടതി ശക്തമായ ഭാഷയില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

ഇന്നലെവരെ അരിയുടെ പേരില്‍ ഏറ്റുമുട്ടിയ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന്  ഈ വിഷയം മിണ്ടിക്കണ്ടില്ല. പക്ഷെ ഒന്നുണ്ട്,  പിണറായിക്കുള്ള വോട്ടായി വെന്തുമറിയുമെന്ന് ആരും കരുതാതിരുന്ന ഒന്നാണ്  ഈ അരിവിതരണം.  കാര്യങ്ങളെ ഇങ്ങനെയൊക്കെ മാറ്റിമറിച്ചതില്‍ ബോധപൂര്‍വമല്ലെങ്കിലും യു.ഡി.എഫിനും പങ്കില്ലേ എന്ന സംശയമാണ് രാഷ്ട്രീയ കേരളം ഉന്നയിക്കുന്നത്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു... അരി തിരിച്ചടിച്ചോ..?

MORE IN COUNTER POINT
SHOW MORE
Loading...
Loading...