കളം നിറഞ്ഞ് കേന്ദ്ര നേതാക്കള്‍; തിരഞ്ഞെടുപ്പ് രംഗം പിടിക്കുമോ..?

counter-point
SHARE

തിരഞ്ഞെടുപ്പങ്കം മുറുകിയതോടെ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ പ്രചാരണരംഗത്ത് കളംനിറയുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ടു ദിവസം മധ്യകേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കാസര്‍കോട്ടുനിന്നാണ് പ്രചാരണം തുടങ്ങിയത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നെത്തും. വരുംദിവസങ്ങളില്‍ പ്രധാനമന്ത്രി നേരിട്ട് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ദേശീയ വിഷയങ്ങളെക്കാള്‍ പ്രാദേശിക വിഷയങ്ങളിലൂന്നിയാണ് ഇവരുടെ പ്രചാരണം. ശബരിമല വിഷയത്തില്‍ ഡല്‍ഹിയില്‍ പറഞ്ഞ അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യച്ചൂരി തയാറായില്ല. ആഴക്കടല്‍ മല്‍സ്യബന്ധനക്കരാറും  നിയമന നിരോധനവും പിൻവാതിൽ നിയമനവും ആയുധമാക്കിയാണ് രാഹുൽഗാന്ധിയുടെ പ്രചാരണം.. കളം നിറയുന്ന കേന്ദ്രനേതാക്കള്‍ തിരഞ്ഞെടുപ്പ് രംഗം പിടിക്കുമോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...