ഡീൽ ആര് തമ്മിൽ? ബിജെപി പത്രിക തള്ളിയത് ആർക്ക് വളമാകും?

Counter-Point-72
SHARE

സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളി. തലശേരിയില്‍  എന്‍.ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിതയുടെയും ദേവികുളത്ത് അണ്ണാ ഡി.എം കെയിലെ  ആര്‍. എം. ധനലക്ഷ്മിയുടെയും പത്രികളാണ് പിഴവുകളെത്തുടര്‍ന്ന് തള്ളിയത്. മൂന്നിടങ്ങളിലും മൂന്ന് കാരണങ്ങളാലാണ് ബിജെപിയുടെയും സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെയും പത്രിക തള്ളിയത്. ബിെജപി വോട്ട് കച്ചവടം നടത്തുന്നു എന്ന വിവാദം കത്തി നില്‍ക്കെ പത്രിക തള്ളല്‍ എരിതീയില്‍  വീണ എണ്ണയായി. തലശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് യു.ഡി.എഫ്– ബി.ജെ.പി ധാരണയുടെ ഭാഗമാണെന്ന് സി.പി.എം  പറയുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് സിപിഎം–ബിജെപി ധാരണയുടെ ഭാഗമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുന്നു. കൗണ്ടര്‍ പോയന്‍റ് പരിശധിക്കുന്നു, ബിജെപി കളമൊഴിയുന്നത് ആര്‍ക്ക് വളമാകും ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...