പത്രികയുടെ നേരത്തും തമ്മിലടിയോ..? വോട്ട് കളയാനോ തിടുക്കം?

cp-16
SHARE

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാലുദിവസം മാത്രം ബാക്കിയാകുമ്പോളും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുന്നണികളിലും പാർട്ടികളിലും തമ്മിലടി തുടരുന്നു. കോണ്‍ഗ്രസിലാണ് പ്രശ്നം രൂക്ഷം. തർക്കം തുടരുന്ന 6 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ്‌ ഇന്ന് പ്രഖ്യാപിക്കും. വടക്ക് ഇരിക്കൂര്‍ മുതല്‍ തെക്ക് വട്ടിയൂര്‍ക്കാവ് വരെ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ്. പലപ്രമുഖ നേതാക്കള്‍ക്കും സീറ്റേതെന്ന് വ്യക്തമല്ല. ഇതിനിടയിലാണ് ബിജെപിയില്‍ അപ്രതീക്ഷിത പൊട്ടിത്തെറി ഉണ്ടാവുന്നത്.  ബിജെപി സംസ്ഥാനനേതൃത്വത്തിന് സിപിഎമ്മുമായി രഹസ്യ ഇടപാടുണ്ടെന്ന് പറയുന്നത് ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് ആര്‍ ബാലശങ്കറാണ്. പത്രികാസമര്‍പ്പണസമയത്തെ തമ്മിലടി എന്തിന്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...