രാഹുലിനെ സിപിഎമ്മിന് ഭയമോ? കടന്നാക്രമണം എന്തുകൊണ്ട്?

Counter-Point-72
SHARE

ശംഖുമുഖം കടപ്പുറത്ത് യുഡിഎഫിന്റെ ഐശ്വര്യകേരളയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരുഭാഗവും അതിനോടുള്ള പ്രതികരണങ്ങളുമാണ് കണ്ടത്. ഇതാദ്യമായി അന്ന് രാഹുല്‍ഗാന്ധി സ്വര്‍ണക്കടത്ത് കേസടക്കം സംസ്ഥാനത്തെ വിവാദങ്ങള്‍ തൊട്ടു, ചിലത് ആരോപിച്ചു. പിന്നാലെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തുവന്നു, ഒരുപക്ഷെ മുമ്പ് അധികം കാണാത്തവിധം രൂക്ഷമായി. രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട് ഏജന്റിനെപ്പോലെയാണെന്ന് സിപിഎം വാര്‍ത്താക്കുറിപ്പിറക്കി. ഇന്നിപ്പോഴ് മുഖ്യമന്ത്രിയും രാഹുലിനെതിരെ ആഞ്ഞടിച്ചു. ബിജെപിയെ ചെറുതായിപ്പോലും വിമര്‍ശിച്ചില്ലെന്നും സിപിഎം. പക്ഷെ വസ്തുതയെന്താണ്? ബിജെപിയെയും പ്രധാനമന്ത്രിയെയും രാഹുല്‍ വിമര്‍ശിച്ചെന്നത് മറച്ചുവച്ച് സിപിഎം അദ്ദേഹത്തെ കടന്നാക്രമിക്കുന്നത് എന്തുകൊണ്ടാവും? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...