ധാരണയോ കരാറോ ഒപ്പിട്ടോ? ഇഎംസിസി ഇടപാടില്‍ കടലാഴം ദുരൂഹതയോ ?

Counter-Point-72_21_02
SHARE

ആഴക്കടല്‍ മല്‍സ്യബന്ധനവും അനുബന്ധ വ്യവസായങ്ങളു ലക്ഷ്യമിട്ട് വന്ന അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി കേരളസര്‍ക്കാര്‍ എന്തെങ്കിലും ധാരണയോ കരാറോ ഒപ്പിട്ടോ ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്ന് ഒരു സംശയവുമില്ലാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്.  എന്നാല്‍ ഇന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണപത്രത്തിന്‍റേയും മല്‍സ്യസംസ്ക്കരണത്തിന്   സ്ഥലം അനുവദിച്ചതിന്റേയും രേഖകള്‍ പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള KSINC തങ്ങളുടെ പരസ്യചിത്രത്തില്‍ ഈ കമ്പനിയുമായുള്ള കരാര്‍ സര്‍ക്കാരിന്‍റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയിട്ടും ഉണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇഎംസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന ആക്ഷേപവും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ഇഎംസിസി ഇടപാടില്‍ കടലാഴം ദുരൂഹതയോ 

MORE IN COUNTER POINT
SHOW MORE
Loading...
Loading...