ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്‍റെ ഏജന്‍റുമാരോ?; സര്‍ക്കാരിനുള്ള നിലപാടെന്ത്?

cp
SHARE

നിയമനം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ ആരാണ്. ഇവരെ ആരാണ് നിയന്ത്രിക്കുന്നത് ? ഈ ചോദ്യം ഉന്നയിക്കേണ്ടി വരുന്നത് സര്‍ക്കാരും സര്‍ക്കാര്‍ അനുകൂല യുവജനപ്രസ്ഥാനവും ഉയര്‍ത്തുന്ന സംശയങ്ങളെത്തുടര്‍ന്നാണ്. ഇന്നലെ രാത്രി ഡിവൈഎഫ്ഐയുടെ മധ്യസ്ഥതതയില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഈ സമരക്കാര്‍ ചര്‍ച്ച നടത്തി. എന്നാല്‍  എല്ലാ പ്രശ്നങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയിട്ടും സമരം തുടരാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചു. ഇതാണ് ഭരണകക്ഷിയുടെ സംശയങ്ങള്‍ക്ക് അടിസ്ഥാനം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്‍റെ ഏജന്‍റുമാരാണെന്ന് സര്‍ക്കാര്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ . ഉണ്ടെങ്കില്‍ അതിന് ഉപോല്‍ബലകമായി എന്ത് തെളിവുകളാണുള്ളത്. സമരക്കാരോട് സര്‍ക്കാരിനുള്ള നിലപാടെന്ത് ? കൗണ്ടര്‍ പോയിന്‍റ് വിഡിയോ കാണാം.. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...