ഇഷ്ടക്കാര്‍ക്ക് നിയമനം; നീതികേടിന് ആര് ഉത്തരം പറയും? യുവജനരോഷം ആളുമോ..?

cp
SHARE

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ  സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ക്രമക്കേടു നടത്തി ഗുണ്ടകളും ഇടംനേടിയതായിരുന്നു പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഏറെ വിമര്‍ശനവിധേയമായ നടപടികളില്‍ ഒന്ന്. ഉദ്യോഗസ്ഥ നിയമനത്തിന്റെ പൂർണമായ ഉത്തരവാദിത്തമുള്ള പിഎസ്​സി വീണ്ടും നോക്കികുത്തിയാവുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പരീക്ഷ പാസായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാവുന്നു. പരസ്യമായി വിമര്‍ശിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്ഥാപനമാണ് ഇതെന്നുമോര്‍ക്കണം. നമ്മുടെ സംസ്ഥാനത്ത് സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 40 ലക്ഷത്തിലേറെയുണ്ടെന്നാണ് പിഎസ്സിയുടെ കണക്ക്. ഇത്രത്തോളം പേർ വിവിധ തസ്തികകളിലേക്ക് ആകെ നൽകിയിരിക്കുന്ന അപേക്ഷകൾതന്നെ മൂന്നു കോടി കവിയും.  ഇതിനും പുറമെയാണ് ബന്ധു നിയമന വിവാദം. മുന്‍ എം.പി എംബി രാജേഷിന്‍റെ ഭാര്യക്ക് സംസ്കൃത സര്‍വകലാശാലയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമനം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ഇന്ന് പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധമിരമ്പി. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, നിയമനത്തിലെ നീതികേടിന് ആര് ഉത്തരം പറയും?

MORE IN COUNTER POINT
SHOW MORE
Loading...
Loading...