മന്ത്രിമാരോ ചെന്നിത്തലയോ പ്രതിക്കൂട്ടില്‍; കോവിഡിൽ വീഴ്ചയാർക്ക്?

Counter-Point--02-02
SHARE

സംസ്ഥാനത്ത് 5,716 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് വ്യാപനം കൂടാൻ കാരണമെന്നും മുഖ്യമന്ത്രി ഗൗരവം ഉൾക്കൊണ്ടിട്ടുണ്ടോയെന്ന് സംശയമാണെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് മന്ത്രി എ.കെ.ബാലന്‍. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ്സോണ്‍ ആകും. അന്യനെക്കൊണ്ട് തന്റെ ശരീരം തോളിലിട്ട് നടത്തുന്ന അധമബോധമാണ് ചെന്നിത്തലയുടേത് എന്നും എ.കെ ബാലന്‍ . അങ്ങനെ എല്ലാം പ്രതിപക്ഷത്തിന്റെ തലയില്‍ വയ്ക്കാമെന്ന് കരുതേണ്ടെന്ന് ചെന്നിത്തല. എന്നാല്‍ സര്‍ക്കാരിന്റെ അദാലത്തുകളില്‍ പതിനായിരങ്ങള്‍ തിങ്ങിനിറയുകയാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...