സ്പീക്കറെ എന്തിന് അവിശ്വസിക്കണം? ആരോപണം ശൂന്യതയില്‍ നിന്നോ?

cp
SHARE

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധവും നിയമസഭയിലെ വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയത്തിന് മറുപടി എണ്ണിപ്പറഞ്ഞ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സിനിമയിലെ രംഗം ഓര്‍മിപ്പിച്ച സ്പീക്കര്‍ സര്‍ക്കാരിനെ അടിക്കാന്‍ പറ്റാത്തതുകൊണ്ട് തനിക്കെതിരെ തിരിയുകയാണ് പ്രതിപക്ഷം എന്ന് ആരോപിച്ചു. കേട്ടുകേള്‍വികളുടെപേരില്‍ പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷമെന്നാവും ചരിത്രം രേഖപ്പെടുത്തുക എന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ പ്രമേയം എന്നാണ് തന്നെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിശേഷിപ്പിച്ചത്. കള്ളക്കടത്ത് കേസിലെ പ്രതിയുടെ ആദ്യ മൊഴി മാത്രമാണ് വിശ്വസനീയമെന്ന വാദവുമായി മുഖ്യമന്ത്രിയും സ്പീക്കര്‍ക്ക് പിന്തുണയുമായെത്തി. പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ശ്രീരാമകൃഷ്ണന്‍റെ സുഹൃത്ത് പൊന്നാനി സ്വദേശി നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. പി.ശ്രീരാമകൃഷ്ണനെ അവിശ്വസിക്കണോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...