ചുക്കാൻ ഉമ്മൻചാണ്ടിയുടെ കയ്യിൽ; കോൺഗ്രസിന് എല്ലാം തികഞ്ഞോ?

ccounter-point
SHARE

ഒടുവില്‍ കോണ്‍ഗ്രസ് പ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുക്കാൻ ഉമ്മൻ ചാണ്ടിക്ക്.. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതി ചെയർമാനായും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള സമിതി  അധ്യക്ഷനായും ഉമ്മൻ ചാണ്ടി എത്തും. കെ. മുരളീധരൻ, വി. എം സുധീരൻ എന്നിവരെയും പത്തംഗ സമിതിയിൽ ഉൾപ്പെടുത്തി പ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കുകയാണ് ഹൈക്കമാൻഡ്.  എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലെന്നും വിജയിച്ചാല്‍ അപ്പോള്‍ തീരുമാനിക്കുമെന്നും എ.കെ.ആന്‍റണി വ്യക്തമാക്കി.  ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയ്ക്ക് ഉമ്മൻചാണ്ടി വെല്ലുവിളിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രതികരണം . വർഗീയത ശക്തിപ്പെടുത്താനാണ് ഉമ്മൻചാണ്ടിയെ തിരികെ കൊണ്ടുവന്നതെന്നും എ വിജയരാഘവൻ ആരോപിച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തിനു കച്ചിത്തുരുമ്പാകുമോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...