ബിജു പ്രഭാകറിന്‍റെ കസേര ഇനിയെത്ര ദിവസം? കെഎസ്ആർടിസിയിൽ സംഭവിക്കുന്നത്

Counter-Point-72
SHARE

കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറ്ങിത്തിരിച്ച ആദ്യ സിഎംഡിയല്ല ബിജു പ്രഭാകര്‍.  കാൽനൂറ്റാണ്ടുകാലത്തെ നഷ്ടങ്ങളുടെ ചരിത്രം തിരുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അഭിനന്ദിച്ചതിന്റെ തൊട്ടു പിറ്റേന്നാണ് ടോമിന്‍ തച്ചങ്കരിയുടെ കസേര തെറിച്ചത്. അന്ന് കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ തച്ചങ്കരി നടപ്പാക്കിയ ഡ്യൂട്ടി പരിഷ്്കരണത്തെയും ചെലവുചുരുക്കൽ നടപടികളെയും  ട്രേഡ് യൂണിയനുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. യൂണിയനുകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങി. ഇന്നിപ്പോള്‍ കോര്‍പ്പറേഷനെ വല്ലവിധേനയും രക്ഷിക്കാനാണ് താന്‍ നോക്കുന്നതെന്ന് ബിജു പ്രഭാകര്‍ പറയുന്നു. അദ്ദേഹത്തിനുള്ള മുന്നറിയിപ്പ് യൂണിയന്‍ നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. എംഡി പറഞ്ഞ അഴിമതിയെ ഇന്നലെ കൗണ്ടര്‍ പോയന്‍റില്‍ യൂണിയന്‍ നേതാക്കള്‍ ചോദ്യം ചെയ്തതാണ്. ഇന്നിപ്പോള്‍ എംഡി പറഞ്ഞ നൂറുകോടി രൂപയുടെ ക്രമക്കേട് ആരോപണം അന്വേഷിച്ച ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് മനോരമ ന്യൂസിന് കിട്ടി. ഗുരുതരമായ കണ്ടെത്തലുകളാണ് യൂണിയനുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ആ റിപ്പോര്‍ട്ടിലുള്ളത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ബിജു പ്രഭാകറിന്‍റെ കസേര ഇനിയെത്ര ദിവസം ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...