കർഷകരുടെ കണ്ണീര് കണ്ട് കോടതി; കേന്ദ്രത്തിന് എന്തിന് പിടിവാശി.?

counter-point
SHARE

ഡല്‍ഹി അതിര്‍ത്തിയില്‍ ആഴ്ചകളായി കൊടുംതണുപ്പിലും ചുറ്റുമുള്ള കൊറോണ വൈറസിനിടയിലും സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകരുടെ നേതാക്കളോട് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞു– നിങ്ങള്‍ കോടതിയില്‍ പോയ്ക്കോളൂ. കോടതിയില്‍നിന്ന് ഇന്നുണ്ടായപോലൊന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരിക്കില്ല അന്ന് സര്‍ക്കാര്‍. അങ്ങനെയൊന്നാണ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. കര്‍ഷകസമരം കൈകാര്യം ചെയ്ത രീതി നിരാശാജനകമെന്ന് പറഞ്ഞ് തുടങ്ങിയ കോടതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്നും പഠിക്കാന്‍ സമിതിയെ വയ്ക്കുമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ സര്‍ക്കാരിനോട് നിലപാട് തേടിയെങ്കിലും മറുപടിപോലും നല്‍കിയില്ല. കേന്ദ്രം നിയമം മരവിപ്പിക്കുന്നില്ല എങ്കില്‍ ഞങ്ങളത് ചെയ്യും. ചര്‍ച്ച ചര്‍ച്ച എന്നുപറയുന്നതല്ലാതെ എന്താണ് സംഭവിക്കുന്നത്? കുറച്ചെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തുമായിരുന്നു. പരാമര്‍ശങ്ങള്‍ രൂക്ഷമായിപ്പോയെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞപ്പോള്‍, ഇല്ല, ഏറ്റവും നിരുപദ്രവകരമായ വാക്കുകളേ ഉപയോഗിച്ചുള്ളൂവെന്നും ചീഫ് ജസ്റ്റിസ്. അപ്പോള്‍ കോടതി ഇന്ന് നടപ്പാക്കാന്‍ തുനിയുന്നത് എന്തുകൊണ്ടാണ് ഒരു ജനാധിപത്യ സര്‍ക്കാരിന് ആലോചിക്കാന്‍ പോലും കഴിയാത്തത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...