കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന് കാലിടറുന്നോ?

Counter-Point-72
SHARE

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഡല്‍ഹി പല ജനകീയ പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. എന്നാല്‍ സര്‍വകലാശാല വിദ്യാര്‍ഥി സമരങ്ങള്‍ക്കും പൗരത്വ പ്രതിഷധങ്ങള്‍ക്കുമപ്പുറത്ത് സര്‍ക്കാരിന്‍റെ സകല കണക്കുതൂട്ടലുകളെയും തെറ്റിക്കുകയാണ് കര്‍ഷക  പ്രക്ഷോഭം.  മൂന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവളശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം വാസ്തവത്തില്‍ രാജ്യതലസ്ഥാനത്തെ ബന്ധിയാക്കിയിരിക്കുകയാണ്.  കര്‍ഷക സമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം രാജ്യാന്തര തലത്തിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. രാജ്യവിരുദ്ധരായി ചിത്ര്ീകരിച്ച് സമരത്തിന് പിന്തുണ ഇല്ലാതാക്കാനുള്ള ബിജെപിയുടെ പതിവ് രാഷ്ട്രീയ ശൈലി കര്‍ഷകരുടെ കാര്യത്തില്‍ ഏല്‍ക്കുന്നില്ല. ഖലിസ്ഥാന്‍വാദികളെന്നും രാഷ്ട്രീയ പ്രതിയോഗികളെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ക്കൊന്നും കര്‍ഷകരോഷത്തെ ദുര്‍ബലമാക്കുന്നില്ല. ഇതോടെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ടെങ്കിലും ഭേദഗതികള്‍ക്ക് വഴങ്ങില്ല, നിയമം തന്നെ പിന്‍വലിക്കണമെന്ന നിലപുാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.   രാജ്യത്തിന്‍റെ വിശപ്പകറ്റേണ്ട കര്‍ഷകരുടെ ഉറച്ച നിലപാട് ഡല്‍ഹിയെ പട്ടിണിയിലാക്കുമൊയെന്നാണ് ആശങ്ക. കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന് കാലിടറുന്നോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...