ലീഗിന്റെ രണ്ടാം എംഎല്‍എയും അകത്ത്; പിന്നില്‍ അഴിമതിയോ രാഷ്ട്രീയമോ?

cp
SHARE

തിരഞ്ഞെടുപ്പ് കാലവും അഴിമതിക്കേസുകളിലെ നിയമനടപടികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്ന് സംസ്ഥാനത്തെ പ്രതിപക്ഷം. ഇന്ന് രാവിലെ ആശുപത്രിയില്‍ അറസ്റ്റിലായ വി.കെ.ഇബ്രാഹിംകുഞ്ഞിനെ അങ്ങനെ രാഷ്ട്രീയം ആരോപിച്ച് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാല്‍ സ്വാഭാവിക നടപടിമാത്രമാണ് അറസ്റ്റെന്ന് സര്‍ക്കാരും ഇടതുമുന്നണിയും. അപ്രതീക്ഷിത നീക്കങ്ങളാണ് ഇന്ന് രാവിലെ ആലുവയില്‍ വിജിലന്‍സില്‍നിന്ന് ഉണ്ടായത്. തിരുവനന്തപുരത്തുനിന്നെത്തിയ രണ്ട് സംഘങ്ങള്‍ മുന്‍മന്ത്രിയുടെ വീട്ടിലെത്തുന്നു. വനിത പൊലീസിനെക്കൂടി വരുത്തി വീടാകെ തിരയുന്നു. പിന്നാലെ കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തി പത്തരയോടെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രിയെ അറസ്റ്റുചെയ്യുന്നു. ആശുപത്രിയിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ വിജിലന്‍സ് കോടതി ജഡ്ജ് ഇബ്രാഹിംകുഞ്ഞിനെ രണ്ടാഴ്ചയ്ക്ക് റിമാന്‍ഡ് ചെയ്തു. അദ്ദേഹം ആശുപത്രിയില്‍ തുടരും. ജാമ്യഹര്‍ജിയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിച്ചേക്കും. അപ്പോള്‍ ഈ അറസ്റ്റില്‍, അതായത് ദിവസങ്ങളുടെ ഇടവേളകളിലായി രണ്ട് പ്രതിപക്ഷ എംഎല്‍എമാരാണ് അകത്തുപോകുന്നത്, അങ്ങനെയുള്ള അറസ്റ്റിന് വഴിവയ്ക്കുന്നതില്‍ അഴിമതിയുടെ പങ്കെത്ര? രാഷ്ട്രീയത്തിന്റെ പങ്കെത്ര?

MORE IN COUNTER POINT
SHOW MORE
Loading...
Loading...