ഐസക്കും ചെന്നിത്തലയും നേര്‍ക്കുനേര്‍; ഭരണഘടനയെ വെല്ലുവിളിക്കുന്നത് ആര്?

issac-chennithala-cp
SHARE

കേരളസര്‍ക്കാരിനെതിരെ  നടക്കുന്ന വേട്ടയാടലിനെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഇഡിയെക്കൊണ്ട് നടത്തുന്ന ആക്രമണം പോരാഞ്ഞാണ് സിഎജിയെക്കൂടി കളത്തിലിറക്കിയിരിക്കുന്നതെന്ന് മന്ത്രി ആണയിടുന്നു. അതിന് രമേശ് ചെന്നിത്തലയുടെ പിന്തുണയും എന്നാണ് ഐസക്കിന്‍റെ ആക്ഷേപം. സിഎജിയെക്കുറിച്ചുള്ള പ്രശ്നം പ്രേക്ഷകര്‍ക്കറിയാമെങ്കിലും ചുരുക്കിപ്പറയാം. സംസ്ഥാന സര്‍ക്കാര്‍ വികനപദ്ധതികള്‍ നടപ്പാക്കുന്നതിനായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ് എന്ന കിഫ്ബി വായ്പ എടുത്തതില്‍ ഭരണഘടനാ ലംഘനം നടത്തി എന്ന് ഓഡിറ്റിനിടെ സിഎജി കണ്ടെത്തി. 

വാസ്തവത്തില്‍ സിഎജി ഇങ്ങനെ കണ്ടെത്തി എന്ന് നമ്മുടെ മുന്നിലുള്ള രേഖകളിലൊന്നും പറയുന്നില്ല. നിയമസഭയില്‍ വയ്ക്കേണ്ട സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍    ധനമന്ത്രിയിലൂടെയാണ് കേരളം കേട്ടത്. സിഎജിയുടെ ഈ കണ്ടെത്തലിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് തോമസ് ഐസക് പറയുന്നത്. സംസ്ഥാനത്തിന്‍റെ വികസനം തടപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ നാളെ ഇടതുമുന്നണി പ്രത്യക്ഷസമരത്തിന് തയാറെടുക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളോടും സിഎജിയോടും തുറന്ന യുദ്ധത്തിന് ഇറങ്ങുന്നതു വഴി എന്താണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നത് ആര് ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...