കേസുകളും ആക്ഷേപങ്ങളും വിവാദങ്ങളും; എന്താകും കമറുദ്ദീൻ ഇംപാക്ട്?

counter-point
SHARE

എം.സി.കമറുദീനെന്ന യുഡിഎഫ് എംഎല്‍എയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍നിന്നും ലീഗില്‍നിന്നുമായി ഒരുപാടുപേര്‍ അകത്തുപോകുമെന്ന് എ.വിജയരാഘവന്‍. മഞ്ചേശ്വരം എംഎല്‍എയുടെ അറസ്റ്റ് ഒരു നിര്‍ണായക സമയത്താണ്. പിണറായി സര്‍ക്കാരിന്റെ അവസാനകാലം. തദ്ദേശ തിരഞ്ഞെടുപ്പിന് ബെല്‍ മുഴങ്ങിയ ആദ്യ മണിക്കൂറുകള്‍. അങ്ങനെ കേസുകളും ആക്ഷേപങ്ങളും വിവാദങ്ങളുമാണ് ചുറ്റും. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടറിയുെട മകന്‍ എന്നിവര്‍ അറസ്റ്റിലിരിക്കുന്നു. സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലേക്കുകൂടി അന്വേഷണ ഏജന്‍സികള്‍ ലെന്‍സ് തിരിക്കുന്നു. അപ്പോഴാണ് എംഎല്‍എയുടെ അറസ്റ്റ്. ലീഗ് എംഎല്‍എ കെഎം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. നാളെ അദ്ദേഹത്തെ ഇഡി ചോദ്യംചെയ്യാനിരിക്കുന്നു. അപ്പോള്‍, എം.സി.കമറുദ്ദീനും അദ്ദേഹത്തിന് സ്വന്തം മുന്നണി ഒരുക്കുന്ന രാഷ്ട്രീയകവചവും യുഡിഎഫിന്  എന്താകും തിരികെ കൊടുക്കുക ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...