കമറുദ്ദീനെ ലീഗ് സംരക്ഷിക്കുന്നതെന്തിന്? രാജി വേണ്ടെന്ന് പറയുന്നതെന്ത്?

cp
SHARE

ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്ക് യുഡിഎഫ് നേതൃത്വത്തിന്‍റെ പൂര്‍ണപിന്തുണ. കമറുദ്ദീന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് തറപ്പിച്ച് പറഞ്ഞ ലീഗ് നേതൃത്വം എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്നും നിലപാടെടുത്തു. അഴിമതിയില്ലെന്ന് പ്രതിപക്ഷ നേതാവും  എം പൊലീസ് നടപടി  നിയമപരമല്ലെന്നു ഉമ്മന്‍ ചാണ്ടിയു ം പറഞ്ഞതോടെ കോണ്‍ഗ്രസിന്‍റെയും പിന്തുണ കമറുദ്ദീനുണ്ടെന്ന് വ്യക്തമായി.  ഭരണപക്ഷത്തിനെതിരായ ആരോപണങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ കമറുദ്ദീനെ കരുവാക്കി എന്നതാണ് പ്രതിപക്ഷത്തിന്‍റെ വാദം. നോട്ടീസ് കൊടുക്കാതെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുന്നു, അറസ്റ്റ് ഉണ്ടാകുമെനന്് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറയുന്നു, ഇതെല്ലാമാണ് നിയമവിരുദ്ധമായി ലീഗ് നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്. കമറുദ്ദീന്‍ നിക്ഷേപകരെ കബളിപ്പിച്ചിട്ടില്ലെന്ന് ലീഗ് നേതൃത്വം ഉറപ്പിക്കുന്നതെങ്ങനെ ? ബിസിനസ് പൊളിഞ്ഞത് മാത്രമെന്ന വാദത്തിന്‍റെ അടിസ്ഥാനമെന്ത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...