ശിവശങ്കർ ആരുടെ ബെനാമി; അന്വേഷണങ്ങൾ എങ്ങോട്ട്?

Counter-Point-72
SHARE

കേരളപ്പിറവി ദിനമാണ്. ഞായറാഴ്ചയുമാണ്. പക്ഷെ, ഒരു പിറന്നാളിന്റെയോ അവധി ദിനത്തിന്റെയോ സ്വഭാവമായിരുന്നില്ല കേരളത്തിന്റെ തെരുവുകള്‍ക്ക് ഇന്ന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വഞ്ചനാദിനം. അതിന്റെ ഭാഗമായ സത്യഗ്രഹസമരം ഒരുവശത്ത്. മറുവശത്ത് മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപിയുടെ നില്‍പ് സമരം. മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്നാരോപിച്ച് സിപിഎമ്മിന്റെ ജനകീയ കൂട്ടായ്മ മറ്റൊരിടത്ത്. ഇതിനിടെ ഉയര്‍ന്നുകേട്ടതാണ് തുടക്കത്തില്‍ കണ്ടത്. എം.ശിവശങ്കര്‍ ആരുടെ ബെനാമിയെന്ന് കോണ്‍ഗ്രസും ബിജെപിയും ചോദിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ചിലത് നടക്കുന്നുമുണ്ട്. കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, അദ്ദേഹത്തിന് പങ്കുള്ള സര്‍ക്കാരിന്റെ ചില വന്‍കിട പദ്ധതികളിലേക്കുകൂടി റഡാര്‍ തിരിക്കുകയാണ്. കെ.ഫോണും ഇ.മൊബിലിറ്റിയും അടക്കമുള്ള പദ്ധതികളുടെ വിവരങ്ങള്‍ കൈമാറാന്‍ ഇഡി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എവിടേക്കാണ് അന്വേഷണങ്ങള്‍ നീങ്ങുന്നത്? എം.ശിവശങ്കര്‍ ആരുടെയെങ്കിലും ബെനാമിയാണെങ്കില്‍, ആരുടേതാണ്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...