ഖുർആൻ വിരുദ്ധ സമരമോ? വര്‍ഗീയത വളര്‍ത്തുന്നത് ആര്?

cp
SHARE

ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. ഈ പ്രതിഷേധത്തെ വിശുദ്ധ ഖുര്‍ ആന്‍ വിരുദ്ധ അക്രമസമരമെന്ന് വിശേഷിപ്പിക്കാനാണ് സിപിഎം ഇഷ്ടപ്പെടുന്നത്. പ്രതിപക്ഷം പരിശുദ്ധ ഖുര്‍ ആനെ എന്തിന് ഇങ്ങനെ അവഹേളിക്കുന്നു എന്ന് മുഖ്യമന്ത്രിയും ചോദിക്കുന്നു. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരും സിപിഎമ്മും  അകപ്പെട്ടിരിക്കുന്ന അഴിയാക്കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ വിശുദ്ധഗ്രന്ഥത്തെയും  ഇസ്ലാമിനെയും  മറയാക്കാനുള്ള പതിനെട്ടാമത്തെ അടവാണിതെന്ന് യുഡിഎഫ് പറയുന്നു. ഇതിനിടെ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയില്‍  കസ്റ്റംസ് കേസെടുത്തു. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയും അന്വേഷണ നിഴലിലായി. സംസ്ഥാനത്ത് അല്‍ ഖായിദ തീവ്രവാദികള്‍ പിടിയിലായി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയും ഇന്ന് വന്നു. വിധ്വംസക ശക്തികള്‍ക്ക് എന്തും ചെയ്യാവുന്നിടമായി മാറുകയാണോ കേരളം ? അതിനെ സങ്കുചിതമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടാണോ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടേണ്ടത് ? വര്‍ഗീയ വളര്‍ത്തുന്നത് ആര് ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...