പിന്നെയും ആരോപണങ്ങള്‍; സമനില തെറ്റുന്നത് സര്‍ക്കാരിനോ സമരങ്ങള്‍ക്കോ?

cp
SHARE

മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസമരം അഞ്ചാം ദിവസവും കേരളത്തെ സംഘര്‍ഷഭരിതമാക്കി. ബി.െജ.പി. സംസ്ഥാന അധ്യക്ഷന് സമനില തെറ്റിയെന്ന് ഇന്നലെ ആരോപിച്ച മുഖ്യമന്ത്രിക്കാണ് സമനില തെറ്റിയതെന്ന് കെ.സുരേന്ദ്രന്‍റെ മറുപടി. പക്ഷേ കുടുംബത്തിനെതിരായ ആരോപണത്തിന്റെ അടിസ്ഥാനമെന്ത് എന്ന ചോദ്യത്തിന് കെ.സുരേന്ദ്രന്‍ മറുപടിയും പറയുന്നില്ല. 

ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയാരാണ് എന്ന ചോദ്യവുമായി പ്രതിപക്ഷവും ആരോപണങ്ങളുമായി ബി.ജെ.പിയും ഇന്നു രംഗത്തെത്തി. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കടത്തില്‍ ബന്ധമെന്ന് ബി.ജെ.പി. എം.പി. ലോക്സഭയില്‍ ഉന്നയിച്ചു. കിഫ്ബിക്കെതിരെ ഇ.ഡി. അന്വേഷണം എന്ന ഒരു പുതിയ സംഭവവികാസം കൂടി ഇന്നുണ്ടായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരോപണങ്ങള്‍ക്ക് സമനില തെറ്റുന്നുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...