മുഖ്യമന്ത്രിയുടെ മകളെ ഉന്നമിടുന്നത് എന്തിന്? എല്ലാ മറുപടിയും പറഞ്ഞോ?

Counter-Point_1509
SHARE

സ്വര്‍ണക്കടത്തില്‍ തുടങ്ങി ലൈഫ് മിഷനിലെത്തിനില്‍ക്കുന്ന വിവാദത്തില്‍ തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചതില്‍ അതിശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മകനും മകള്‍ക്കുമെതിരെ ആരോപണം ഉയര്‍ത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മാനസികനില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെ അഴിമതിസര്‍ക്കാരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ്. മന്ത്രി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ.ഡി.അറിയിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തെ ലക്ഷ്യമിടുന്നതാര്? എന്തിന്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...