തട്ടിപ്പല്ലെന്ന് ലീഗിന് ബോധ്യമായത് എങ്ങനെ? തള്ളിപ്പറയേണ്ടതല്ലേ?

cp
SHARE

നാളുകളായി ഉരുണ്ടുകൂടിയ ഒരു വിവാദം ഒടുവില്‍ പാണക്കാട്ടെത്തി. മഞ്ചേശ്വരം എംഎല്‍എയ്ക്കെതിരായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്. ദിനംപ്രതി പരാതികള്‍ ഉയര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറ്റം ചെയ്യപ്പെട്ടതോടെ എം.സി.കമറുദ്ദീനെ മുസ്‍ലിം ലീഗ് നേതൃത്വം മലപ്പുറത്തേക്ക് വിളിപ്പിച്ചു. എന്നാല്‍ അദ്ദേഹം മലപ്പുറത്തേക്ക് എത്തുമ്പോഴേക്കും നാടകീയമായി കമറുദ്ദീനെ കാണേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചു. പറയാനുള്ളത് ഫോണില്‍ കേട്ടു. കാസര്‍കോട് ജില്ലയിലെ ലീഗ് നേതൃത്വത്തെ കാണാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. വൈകിട്ടോട്ടെ കമറുദ്ദീന്‍ ഒഴികെയുള്ളവര്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. 

ഒടുവില്‍ ഉണ്ടായ തീര്‍പ്പ് ഇപ്പോള്‍ കേട്ടപോലെ നിക്ഷേപകര്‍ക്ക് പണം കൊടുത്ത് തീര്‍ക്കാന്‍ എംഎല്‍എയ്ക്ക് കൊടുത്ത നിര്‍ദേശമാണ്. തട്ടിപ്പില്ല, ബിസിനസ് പൊളിഞ്ഞു എന്നതാണ് നിലപാട്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു, കമറുദ്ദീന്‍ വിവാദത്തില്‍ മുസ്‍ലിം ലീഗ് താല്‍പര്യപ്പെട്ടതെന്താണ്? നടപ്പാക്കുന്നതെന്താണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...