ഇരട്ടക്കൊലയുടെ ഉത്തരവാദിത്തം: കോണ്‍ഗ്രസിന് തെന്നിമാറാനാകുമോ?

Counter-Point-02_09
SHARE

വെഞ്ഞാറമൂട് ഇരട്ടക്കൊല പെരിയ ഇരട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് ചെയ്ത പ്രതികാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലപാതകനീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വം തടഞ്ഞില്ലെന്നും ആരോപണം. ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അടൂര്‍ പ്രകാശ് എ.പി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അന്വേഷണത്തില്‍ ഇടപെട്ടെന്നും തിരുവനന്തപുരം റൂറല്‍ എസ്.പിക്ക്  രാഷ്ട്രീയബന്ധമെന്നും എം.പിയുടെ ആരോപണം. അതിനിടെ സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തി. ബെംഗളൂരുവില്‍ അറസ്റ്റിലായ ലഹരിമാഫിയയുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. വ്യക്തിബന്ധമുണ്ടെന്നും മയക്കുമരുന്ന് ബിസിനസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ബിനീഷ് കോടിയേരി. ഇരട്ടക്കൊലപാതകത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ബിനീഷിന്റെ ആരോപണം. കൗണ്ടര്‍പോയിന്റ് ചര്‍ച്ച ചെയ്യുന്നു. ഇരട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിന് തെന്നിമാറാനാകുമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...