കത്തിയതോ കത്തിച്ചതോ? തീപിടിത്തത്തിലെ അവിശ്വാസത്തിന് വിലയുണ്ടോ..?

cp
SHARE

രാഷ്ട്രീയമാനങ്ങളുയര്‍ത്തി സെക്രട്ടേറിയറ്റില്‍ തീപിടിത്തം. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കല്‍ വിഭാഗം ഓഫിസിലാണ് തീപിടിത്തമുണ്ടായത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടിത്തമെന്നറിഞ്ഞതോടെ പ്രതിപക്ഷം അതിശക്തമായ ആരോപണങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

അട്ടിമറിയെന്നാരോപിച്ച് യു.ഡി.എഫ് നാളെ കരിദിനം ആചരിക്കും. ഗവര്‍ണറെ കാണാന്‍ പ്രതിപക്ഷനേതാവ്. മുതലെടുപ്പെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സമഗ്ര അന്വേഷണമെന്നു മന്ത്രിയും ചീഫ്സെക്രട്ടറിയും. അവിശ്വാസത്തിന്റെ നേട്ടമാര്‍ക്ക് എന്നു കേരളം ചര്‍ച്ച ചെയ്യേണ്ട വൈകുന്നേരം തീ കൊളുത്തപ്പെട്ടതെങ്ങനെയാണ്? കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിശ്വാസം നേടിയ സര്‍ക്കാര്‍ അട്ടിമറി നടത്തേണ്ടതുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...