വിദേശ ഇടപാടുകള്‍ മുൻപേ നടത്തിയത് ആരൊക്കെ? മുന്‍പേ അറിഞ്ഞത് ആരൊക്കെ?

cp
SHARE

തിരുവനന്തപുരത്ത് സ്വര്‍ണകള്ളക്കടത്ത് പിടിച്ചപ്പോഴാണ് വിദേശനയതന്ത്രകാര്യാലയങ്ങളുമായി ഭരണത്തിലുള്ളവര്‍ നടത്തി വന്നിരുന്ന ചട്ടവിരുദ്ധ ഇടപാടുകള്‍ സര്‍ക്കാര്‍ അറിഞ്ഞതെന്ന് കരുതിയവര്‍ക്ക് തെറ്റി. വിദേശമിഷനുകളുമായി സംസ്ഥാന സര്‍ക്കാരിലെ ആരെല്ലാമോ അനധികൃത ഇടപാടുകള്‍ നടത്തുന്നു എന്ന വിവരം സര്‍ക്കാര്‍ മുന്നേ അറിഞ്ഞിരുന്നു. അത് പാടില്ല എന്ന മുന്നറിയിപ്പ് സര്‍ക്കുലറും ഇറക്കി. ഏതെങ്കിലും വിദേശകാര്യാലയങ്ങള്‍ ഇത്തരം കാര്യങ്ങളുമായി വകുപ്പുമേധാവിമാരെ സമീപിച്ചാല്‍ ഉന്നതതലത്തില്‍ അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

പക്ഷേ, ഈ മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഒതുങ്ങി. 2019 നവംബർ 20ന് പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറി ഈ സര്‍ക്കുലര്‍ ഇറക്കിയതിന് ശേഷമാണ് മന്ത്രി കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ ഉപഹാരങ്ങള്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് മന്ത്രിക്ക് ബാധകമല്ലെന്നാണോ ? ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ ഭരണപരിഷ്കാര വകുപ്പിനെ പ്രേരിപ്പിച്ചതെന്ത് ? മുമ്പും ഇത്തരം ഇടപാടുകള്‍ നടത്തിയത് ആരെല്ലാം ? സിപിഎം സംസ്ഥാന കമ്മിറ്റി സ്വര്‍ണക്കടത്ത് വിവാദം വിശദീകരിച്ച് പുറത്തിറക്കിയ ലഘുലേഖയില്‍ ജലീലിന്‍റെ ഇടപാടുകളെക്കുറിച്ച് പറയാത്തതെന്ത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...