കരിപ്പൂരിൽ മറ നീങ്ങുമോ സംശങ്ങൾ? ബ്ലാക്ബോക്സ് എന്ത് തരും?

Counter-Point_New
SHARE

ഇന്നലെ ഈ നേരത്ത് നാടാകെ മഴപ്പേടിയിലിരിക്കെയാണ് ഇരട്ടപ്രഹരംപോലെ ഒരു വിമാനം തകര്‍ന്ന് വീണത്. കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ പതിനെട്ടായി. 23പേരുടെ നില ഗുരുതരമാണ്. ഇതടക്കം 149പേര്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ചികില്‍സയില്‍. കേന്ദ്ര വ്യോമയാനമന്ത്രി, മുഖ്യമന്ത്രി അടക്കം എല്ലാവരും സംഭവസ്ഥലത്തും ആശുപത്രികളിലുമെത്തി. വിവിധ തലത്തില്‍ അന്വേഷണവും പുരോഗമിക്കുന്നു. വീണ്ടെടുത്ത ബ്ലാക്ബോക്സ് നിര്‍ണായക വിവരം തരുമെന്നാണ് സൂചന. ഏതെല്ലാം സംശയങ്ങള്‍ക്കാണ് ഈ അപകടത്തില്‍ ഉത്തരം വേണ്ടത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...