രമേശ് ചെന്നിത്തലയെ സർസംഘ് ചാലക് ആക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്?

counterpoint-31-07-2020
SHARE

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത് കോവിഡില്‍ പ്രതിപക്ഷത്തെക്കൂടി കൂട്ടാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ച അതേ മണിക്കൂറിലാണ്. ഇന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഒരു പടികൂടി കടന്ന് കോടിയേരി പറയുന്നു, ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘ് ചാലക് ആണെന്ന്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കുട്ടിക്കാലത്ത് ആര്‍എസ്എസുകാരനായിരുന്നുവെന്ന വിവരം ഏറ്റുപിടിച്ച് കോണ്‍ഗ്രസ്  മുഖപത്രം വീക്ഷണം രംഗത്തുവന്നു. ഇക്കാര്യം സമ്മതിച്ച എസ്.ആര്‍.പി പതിനാറാം വയസില്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി. ഓര്‍ക്കണം, സംഘബന്ധം തിരയലെല്ലാം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. അപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷനേതാവിനെ സര്‍സംഘ് ചാലക് ആക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...