ഗൗരവമേറുന്നു; സര്‍ക്കാര്‍ നിലപാട് സുതാര്യമോ? പ്രതിപക്ഷസമരം ന്യായമോ..?

cp
SHARE

സാമൂഹ്യ അകലവും സമ്പര്‍ക്ക നിയന്ത്രണവുമെല്ലാം കാറ്റില്‍പ്പറത്തി കേരളത്തിലെ തെരുവുകള്‍ യുദ്ധക്കളമാകുന്നതാണ് ഇന്ന് കണ്ടത്. സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷസമരം. സ്വര്‍ണക്കടത്തില്‍ റോയും സിബിഐയും  അന്വേഷിക്കണമെന്ന്  കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്യുമെന്ന് ബിജെപി വെല്ലുവിളിക്കുന്നു. കോവിഡ് പടരുമ്പോഴുള്ള അക്രമസമരങ്ങള്‍ മനുഷ്യജീവനുനേരെയുള്ള വെല്ലുവിളിയെന്ന് സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നു.  അതേസമയം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തിരുവവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം തള്ളിക്കളയാനാവില്ലെന്ന് കസ്റ്റംസ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദകുറ്റങ്ങള്‍ ചുമത്തി എന്‍ഐഎ ഇട്ട എഫ്.ഐ.ആറില്‍ രണ്ടാം പ്രതിയാണ് ഐടി വകുപ്പിന് കീഴിലെ മുന്‍ ജീവനക്കാരി സ്വപ്ന സുരേഷ്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, പ്രതിപക്ഷ സമരത്തിന് ന്യായീകരണമുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...