കള്ളക്കടത്ത് അധികാരക്കരുത്തിലോ? മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പങ്ക്?

Counter-Point-gold
SHARE

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഫലപ്രദമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നു മുഖ്യമന്ത്രി. ഉറവിടം മുതല്‍ എത്തിച്ചേരുന്ന ഇടംവരെ എല്ലാ കണ്ണികളേയും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.  കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി. അതേസമയം  സര്‍ക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും കൈകഴുകി രക്ഷപെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട് എന്ന പ്രതിപക്ഷാരോപണം കേന്ദ്രമന്ത്രി തൊട്ടില്ല. സര്‍ക്കാരിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം നിലപാട് ശക്തമാക്കി.  കൗണ്ടര്‍പോയന്റ് ചര‍്ച്ച ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കടത്തിലുള്ള പങ്കാളിത്തമെന്ത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...