ടിക്ടോക് നിരോധനം മുഖം രക്ഷിക്കാനോ? കണക്ക് ആപ്പിൽ തീരുമോ?

cp-30
SHARE

ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പൊതുജീവിതത്തിലും രാജ്യാന്തരരാഷ്ട്രീയത്തിലും എങ്ങനെ സ്വാധീനിക്കും? രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയുയര്‍ത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്തയയുടെ നടപടി ശരിയല്ലെന്ന് പല തലങ്ങളില്‍ ചൈനയുടെ പ്രതികരണം. അതിര്‍ത്തിയിലെ വീഴ്ചകളില്‍ നിന്നു മുഖംരക്ഷിക്കാനുള്ള നടപടി മാത്രമാണ് നിരോധനമെന്ന് കോണ്‍ഗ്രസ്. അതേസമയം നടപടി ആപ്പിന്റെ സാധാരണക്കാരായ ഉപയോക്താക്കള്‍ എങ്ങനെ കാണുന്നു. ഇന്ത്യയുടെ കണക്ക് ആപ്പില്‍ തീരുമോ, അതോ ഇതൊരു തുടക്കം മാത്രമോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...