ഷംനക്കേസിൽ വൻസ്രാവുകളോ? സിനിമയ്ക്ക് അകത്തോ പുറത്തോ ഉന്നതർ

Counter-Point_28-06
SHARE

നടി ഷംന കാസിമിന്‍റെ അമ്മ നല്‍കിയ ഒരു പരാതിയില്‍ തുടങ്ങിയ കഥ വളരുകയാണ്. വിവാഹാലോചനയുമായി വന്ന് നടിയെ ഭീഷണിപ്പെടുത്തിയ സംഘം ചില്ലറക്കാരല്ല. ബ്ലാക്മെയില്‍ തട്ടിപ്പിന് ഇരയായ 18 സ്ത്രീകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറയുന്നു. മാർച്ച്‌ 17ന് കേരള പൊലീസിന് ലഭിച്ച പരാതിയാണ് ജൂണ്‍ അവസാനവാരത്തോടെ അനക്കം വച്ചത്. അതും പ്രമുഖ നടിക്കുനേരെ പ്രതികള്‍ തിരിഞ്ഞപ്പോള്‍. മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധമുള്ളതായും സൂചനയുണ്ട്.  തട്ടിപ്പ് നടത്തിയത് പ്രഫഷനല്‍ സംഘമാണെന്ന് ഷംന കാസിം പറയുന്നു. സംഘത്തിന്‍റെ ചെയ്തികള്‍ പരിശോധിച്ചാല്‍ ഷംന പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നും. പൊലീസില്‍ പരാതി നല്‍കിയതിനുശേഷം നാലുമാസം ഈ സംസ്ഥാനത്ത് കൂടുതല്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി വിലസാന്‍ കഴിയുെമങ്കില്‍ ഉന്നത സ്വാധീനം ഉണ്ടായേ മതിയാവൂ. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ഷംനക്കേസില്‍ വന്‍ സ്രാവുകളോ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...