'കത്തല്ല, കുത്തെ'ന്ന് വാദം; കോംപ്ലിമെന്റില്‍ വാസ്തവമെന്ത്? വിവാദമെന്തിന്?

Counter-Point-26-06
SHARE

കോവിഡ് പോരാട്ടത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് ഈ വാക്പോരുകളുടെ തുടക്കം. അതുവരെ കേന്ദ്രം പറയുന്നതില്‍ സംസ്ഥാനത്തിന് തര്‍ക്കമില്ല. അഭിപ്രായ വ്യത്യാസം പരസ്യവുമായില്ല. പക്ഷെ പിന്നീട് അതെവിടെ വരെ എത്തി എന്നാണ് ഇന്നലെയും ഇന്നുമായി തെളിഞ്ഞത്. ട്രൂനാറ്റ് കിറ്റുംവേണ്ട, പിപിഇ കിറ്റുമതിയെന്ന സംസ്ഥാന നിലപാടില്‍ വിവാദങ്ങള്‍ തീരേണ്ടതാണ്. അതുണ്ടായില്ല പക്ഷെ. ട്രൂനാറ്റ് എന്നാല്‍ അച്ചാറും ഉപ്പേരിയും കൊടുത്തുവിടുംപോലെയാണോയെന്ന പരിഹാസത്തോടെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. അറിയാത്തത് മുരളീധരന്‍ കേന്ദ്രത്തോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി. പിന്നാലെ പുറത്തുവന്ന ഒരു കത്തും അതിന്റെ വ്യാഖ്യാനവുമാണ് ഏറ്റവും ഒടുവില്‍ തര്‍ക്കം. ട്രൂനാറ്റ് വേണ്ട, സുരക്ഷാകവചം മതിയെന്ന കേരളനിലപാടിന് മറുപടിയായി വിദേശകാര്യമന്ത്രാലയ സെക്രട്ടറി അയച്ച കത്തിലെ ഒരു വാക്ക്. കോംപ്ലിമെന്റ്, അതാണ് പ്രശ്നം. അത് കേരളത്തെ അഭിനന്ദിച്ചതാണെന്ന് സംസ്ഥാന സര്‍ക്കാര്‍, അല്ല, മണ്ടത്തരം തിരുത്തിയതിലെ സന്തോഷം പ്രകടിപ്പിച്ചതാണെന്ന് വി.മുരളീധരന്‍. എന്തിനാണീ വിവാദം? ആരാണതിന് കാരണം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...