ആരാധനാലയങ്ങളില്‍ തീരുമാനം തെറ്റിയോ? പൊതുധാരണ എന്തുകൊണ്ടില്ല..?

counter-image
SHARE

ആരാധനാലയങ്ങള്‍തന്നെയാണ് വിഷയം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ആരാധനാകേന്ദ്രങ്ങള്‍ തുറന്നുകൊടുക്കണമെന്ന വ്യാപക ആവശ്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തു. കേന്ദ്രനിര്‍ദേശപ്രകാരം തീയതിയുമായി. പക്ഷെ ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ഒരു പൊതുധാരണ രൂപപ്പെട്ടില്ല. ക്ഷേത്രങ്ങള്‍ തുറക്കുമെന്ന് ദേവസ്വംബോര്‍ഡുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ ആരാധനാലയങ്ങളില്‍ വ്യത്യസ്ത അഭിപ്രായമാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങള്‍ ഈമാസം 30വരെ തുറക്കേണ്ട എന്ന് തീരുമാനിച്ചു. താമരശേരി രൂപത തുറക്കാനാണ് തീരുമാനിക്കുന്നത്. കൊല്ലത്ത് ലത്തീന്‍രൂപതയിലെ ദേവാലയങ്ങള്‍ തുറക്കുന്നില്ല. തീരുമാനമെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് മറ്റന്നാള്‍ ചേരാനിരിക്കുന്നു. 

ആള്‍ത്തിരക്കുള്ള ഇടങ്ങളിലെ പള്ളികള്‍ തുറക്കേണ്ടെന്ന് കാന്തപുരം എപി.അബൂബക്കര്‍ മുസലിയാര്‍ നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കില്ലെന്ന് ഇന്നലയേ വ്യക്തമാക്കിയിരുന്നു. മലപ്പുറം മമ്പുറം മഖാം തുറക്കില്ലെന്ന് ഇന്നറിയിച്ചു. ഹോട്ടലുകളും മറ്റന്നാള്‍ മുതല്‍ തുറക്കാം എന്നാണെങ്കിലും മലപ്പുറം ജില്ലയില്‍ മറിച്ചാണ് തീരുമാനം. അങ്ങനെ ആള്‍ക്കൂട്ട സാധ്യതയുള്ള ഇടങ്ങളില്‍ വ്യത്യസ്തമാണ് സമീപനം. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നു എന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിന് പിന്തുണയേറുന്നു എന്നാണോ മനസിലാക്കേണ്ടത്.?

MORE IN COUNTER POINT
SHOW MORE
Loading...
Loading...