ഉത്രയുടെ ക്രൂര കൊല കേരളത്തോട്, രക്ഷിതാക്കളോട് പറയുന്നത് എന്ത്?

counterpoint-25-0-2020
SHARE

ഈ ദൃശ്യങ്ങള്‍ ഉത്ര എന്ന ദുരന്തപൂര്‍ണമായ ജീവിതവും അതിക്രൂരമരണവും വിധിക്കപ്പെട്ട നമ്മുടെ സഹോദരിയുടേതാണ്. ഉത്രയുടെയും സൂരജിന്റെയും വിവാഹവിഡിയോ. പൊന്നില്‍ക്കുളിച്ച് ദാമ്പത്യജീവിതത്തിലേക്ക് ഒപ്പം നടന്ന ആ പെണ്‍കുട്ടിയോട് എന്താണ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ യുവാവ് ചെയ്തത് എന്നതാണ് കേരളം ഞെട്ടലോടെ കേട്ടുകൊണ്ടിരിക്കുന്നത്. ശരിയാണ്, സുരജ് പ്രതിയാണ്, ഇപ്പോള്‍ കുറ്റവാളിയല്ല, മറക്കുന്നില്ല.

പക്ഷെ കേള്‍ക്കുന്നത് സത്യമെങ്കില്‍ എന്താണ് ആ യുവാവിനെ നയിച്ച മനോവിചാരം? ഉത്ര എന്ന പെണ്‍കുട്ടി നമ്മുടെ സമൂഹത്തോട് പറയുന്നതെന്താണ്? പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ എന്തുവിട്ടുവീഴ്ചയ്ക്കും ഒരുങ്ങുന്ന ആയിരക്കണക്കിന് രക്ഷിതാക്കളുള്ള ഈ നാട്ടില്‍ അവരോട് ഈ സംഭവം പറയുന്നതെന്താണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...