തിരക്ക് കുറയ്ക്കാന്‍ ആപ്പ് വേണോ? ഫെയർകോഡ് വന്നവഴിയേത്?

cp
SHARE

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്. ഇന്നലെ 42 ആയിരുന്നെങ്കില്‍ അതിലും ഉയര്‍ന്ന സംഖ്യ എന്നത് തീര്‍ച്ചയായും കേരളം ഈ ഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നു. ഇനിയുള്ള ദിവസങ്ങളിലും ഇത് പ്രതീക്ഷിക്കണം. ഇളവുകള്‍ ജീവിക്കാന്‍ മാത്രമാണ്, ആഘോഷത്തിനല്ലെന്ന് എല്ലാവരും ഓര്‍ക്കേണ്ട സമയം. രാജ്യത്തെ ചിത്രം നോക്കിയാല്‍ കുറേക്കൂടെ ആശങ്കാജനകമാണ് സാഹചര്യം. ആറായിരത്തിലേറെയാണ് ഒരുദിവസം മാത്രമുണ്ടാകുന്ന പുതിയ രോഗികള്‍. ആകെ രോഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. ഈ സാഹചര്യം കൗണ്ടര്‍പോയന്റ് പരിശോധിക്കും. അതിന് മുമ്പ്,  കോവിഡ് പോയിട്ട് ജീവിക്കാമെന്നത് പറ്റില്ലെന്ന് തിരിച്ചറിഞ്ഞ ലോകം വൈറസിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ സമയമാണല്ലോ. പഴയതുപലതും മാറ്റി പുതിയ വഴിയില്‍. അതിലൊന്നാണ് ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറക്കുക എന്ന വെല്ലുവിളി. മദ്യശാലയിലെ തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ ആപ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഫെയര്‍കോഡ് ടെക്നോളജീസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചു. നാളുകള്‍ പിന്നിട്ടിട്ടും  ആപ് വന്നില്ല. മറിച്ച് വരുന്നത് ചില ചോദ്യങ്ങളാണ്. എന്തിനാണ് ആദ്യദിവസങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഒരു ആപ്പ്? ഇനി ആപ് വേണമെങ്കില്‍ അതിന് സര്‍ക്കാര്‍ ഏജന്‍സികളില്ലേ? അത് ഈ കമ്പനിയെ ഏല്‍പ്പിച്ചതെങ്ങനെ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. തിരക്ക് കുറയ്ക്കാന്‍ ആപ്പ് വേണോ? ഫെയര്കോഡ് വന്നവഴിയേത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...