അപായം ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ഇനിയും സ്ഥിതി മനസിലാകാത്തവര്‍ ഉണ്ടോ?

cp
SHARE

സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി. ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയേണ്ടി വരുന്നത് ചിലര്‍ക്കെങ്കിലും സാഹചര്യം മനസിലാകാത്തതുകൊണ്ടെന്നും മുഖ്യമന്ത്രി. ഇന്ന് 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23ഉം കേരളത്തിനു പുറത്തു നിന്നു മടങ്ങിയെത്തിയവര്‍. പ്രവാസികള്‍ കേരളത്തിലേക്കു തിരിച്ചുവരേണ്ടവരാണെന്നും അവരെ തടയാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള കുപ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി. 

സംസ്ഥാനത്ത് ബസുകള്‍ ഓടിത്തുടങ്ങി, ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജ്വല്ലറികളും തുറന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജീവിതം സാധാരണനിലയിലെത്തിക്കാന്‍ പാടുപെടുമ്പോഴും കേരളം നേരിടുന്ന ഭീഷണി മനസിലാകാത്തവര്‍ ഇനിയാരെങ്കിലുമുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...