രോഗവ്യാപനം പിടിച്ചുനിർത്തി; ഇനി അടുത്തഘട്ടമേത്?

COVIDN
SHARE

സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിതരായവര്‍ 9. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായെന്ന  ആത്മവിശ്വാസവുമായി മുഖ്യമന്ത്രി. കേരളം ലോക്ഡൗണ്‍ കര്‍മസേന രൂപീകരിച്ചു. നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ തയാറാക്കും. 

ലോക്ഡൗണിനുശേഷമുള്ള നടപടികളാണ് പതിനേഴംഗ കര്‍മസേന പരിഗണിക്കുക. കോവിഡ് എന്ന് ഇരുട്ടിനെ അകറ്റാന്‍ മറ്റന്നാള്‍ രാത്രി ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തികസ്ഥിതി തകരാറിലായവരുടെ ജീവിതത്തിലും പ്രകാശം പകരുന്ന നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി. അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍ക്കായി മംഗളൂരു അതിര്‍ത്തി തുറക്കേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞതും കേരളത്തിനു പ്രതീക്ഷയായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായെന്ന ആത്മവിശ്വാസത്തില്‍ നിന്ന് അടുത്ത ഘട്ടമേത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...